Skip to main content

പ്രൊപ്പോസൽ ഫോറം ഹാജരാക്കണം

കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായവർക്കുള്ള   ഇൻഷുറൻസ് പദ്ധതിയുടെ നാലാംഘട്ട ലിസ്റ്റ് പുതുക്കുന്നതിലേക്ക് പ്രൊപ്പോസൽ ഫോറം സെപ്റ്റംബർ 18ന് മുമ്പ് ഹാജരാക്കണം. നിലവിൽ ലിസ്റ്റിൽ ഉൾപ്പെടാത്തതും അവധിക്ക് ശേഷം ജോലി ചെയ്തു തുടങ്ങിയതും പുതുതായി രജിസ്ട്രേഷൻ ലഭിച്ച തൊഴിലാളികളാണ് ഫോറം സമർപ്പിക്കേണ്ടത്. അവധിക്ക് ശേഷം ജോലി ചെയ്തു തുടങ്ങിയ തൊഴിലാളികൾ കാലയളവും വേതനവും കൃത്യമായി രേഖപ്പെടുത്തിയ വേതനപട്ടിക തൊഴിലുടമയിൽ നിന്നും വാങ്ങി നൽകണം. ഫോൺ: 0487 2364900.

date