Skip to main content

സ്പോട്ട് അഡ്മിഷൻ

2023-24 വര്‍ഷത്തെ ബി.ടെക്‌ പ്രവേശനവുമായി ബന്ധപ്പെട്ട്‌ തിരുവനന്തപുരം ബാര്‍ട്ടണ്‍ഹിൽ ഗവണ്‍മെന്റ് എന്‍ജിനീയറിംഗ്‌ കോളേജിലെ പ്രതീക്ഷിത ഒഴിവുകളിലേക്കുള്ള സ്പോട്‌ അഡ്മിഷൻ സെപ്റ്റംബർ 15-ന് നടത്തും.

വിദ്യാര്‍ത്ഥികൾ അസ്സൽ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമായി അന്നേ ദിവസം ഉച്ചയ്ക്ക്‌ 12നു കോളേജിൽ ഹാജരാകണം. ഉച്ചയ്ക്ക്‌ രണ്ടിനു ശേഷം രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല. വിശദ വിവരങ്ങള്‍ കോളേജ്‌ വെബ്സൈറ്റിൽ (www.gecbh.ac.in) ലഭിക്കും.

പി.എൻ.എക്‌സ്4321/2023

date