Skip to main content

ജി.എസ്.ടി: ഓൺലൈൻ  പരിശീലനം  സെപ്റ്റംബർ  18 മുതൽ

        ജി.എസ്.ടി  റിട്ടേണുകളിൽ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ്  സംബന്ധിച്ച വിവരങ്ങൾ ശരിയായ രീതിയിൽ രേഖപ്പെടുത്തുവാൻ നികുതിദായകരെ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് നികുതിദായകർക്കുംടാക്‌സ് പ്രാക്ടീഷണർമാർക്കുംഅനുബന്ധ ഗുണഭോക്താക്കൾക്കുമായി ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 18 തിങ്കളാഴ്ച  രാവിലെ 11 മുതൽ 12.30 വരെ  ക്ലാസുകൾ നടക്കും. സെപ്റ്റംബർ 21വ്യാഴാഴ്ച  മുതൽ നവംബർ മാസാവസാനം വരെ തുടർച്ചയായി എല്ലാ വ്യാഴാഴ്ചകളിലും   രാവിലെ 11 മുതൽ 12.30 വരെയായിരിക്കും ക്ലാസിന്റെ സമയക്രമം.

        സർക്കാർ വകുപ്പുകൾപൊതുമേഖലാ സ്ഥാപനങ്ങൾഭാഗീകമായോപൂർണ്ണമായോ ജി.എസ്.ടി നികുതി വിധേയമായ വ്യാപാരം നടത്തുന്ന  നികുതിദായകർ  എന്നീ  വിഭാഗങ്ങളിൽപ്പെടുന്നവർ  പരിശീലന പരിപാടി പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. പരിശീലന പരിപാടി സംബന്ധിച്ചുള്ള വിവരങ്ങൾക്കായി ജില്ലാടിസ്ഥാനത്തിൽ    ജില്ലാ ജോയിന്റ് കമ്മീഷണർ (ടി.പി.എസ്) ന്റെ ഓഫീസുമായോഅതാത് ടാക്‌സ് പെയർ  സർവ്വീസസ് സർക്കിളുമായോ ബന്ധപ്പെടാം.

പി.എൻ.എക്‌സ്4365/2023

date