Skip to main content

തേക്ക് തടി വിൽപ്പന

           ഗാർഹികാവശ്യങ്ങൾക്കായുള്ള തേക്കുതടിയുടെ ചില്ലറ വിൽപ്പന തിരുവനന്തപുരം തടി വിൽപ്പന ഡിവിഷനു കീഴിലുള്ള തെന്മല ഗവ. തടി ഡിപ്പോയിൽ സെപ്റ്റംബർ 25 ന് ആരംഭിക്കും. വീട് നിർമ്മാണത്തിനുള്ള അംഗീകരിച്ച പ്ലാൻഅനുമതിസ്‌കെച്ച് എന്നിവയുടെ പകർപ്പും തിരിച്ചറിയൽ കാർഡും പാൻകാർഡുമായി എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ തെന്മല ഗവ. തടി ഡിപ്പോയെ സമീപിച്ച് 5 ക്യൂ.മീറ്റർ തേക്കുതടി നേരിട്ട് വാങ്ങാം.

പി.എൻ.എക്‌സ്4367/2023

date