Skip to main content

ഡെപ്യൂട്ടേഷൻ ഒഴിവ്

തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് കേരള സർക്കാർ വകുപ്പുകളിൽ/സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ശമ്പള സ്കെയിൽ - 25,100-57,900. എസ്.എസ്.എൽ.സിയാണ് യോഗ്യത. സർട്ടിഫിക്കറ്റ് ഇൻ ഡാറ്റാ എൻട്രി ഓപ്പറേഷൻ/ഓഫീസ് ഓട്ടമേഷൻ പാക്കേജെസ് പരിചയം വേണം. താത്പര്യമുള്ളവർ ബയോഡാറ്റാ, വകുപ്പ് മേധാവിയുടെ എൻ.ഒ.സി, കെ.എസ്.ആർ പാർട്ട് 1, റൂൾ 144, പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, ഡിക്ലറേഷൻ എന്നിവ സഹിതമുള്ള അപേക്ഷ ഡയറക്ടർ ഇൻ ചാർജ്, ചൈൽഡ് ഡെവലപ്മെന്റ് സെന്റർ, മെഡിക്കൽ കോളജ്, തിരുവനന്തപുരം (ഫോൺ: 0471-2553540) എന്ന വിലാസത്തിൽ ഒക്ടോബർ 16ന് വൈകിട്ട് 3നകം ലഭ്യമാക്കണം.

പി.എൻ.എക്‌സ്4369/2023

date