Skip to main content

സ്വച്ഛത ഹി സേവ ക്യാമ്പയിൻ: മാപ്പ് നോക്കി ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാം

 

കേന്ദ്രസർക്കാർ ജലശക്തി മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഗാന്ധിജയന്തി ദിനത്തിന് മുന്നോടിയായി ഒക്ടോബർ ഒന്നിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ മാപ്പ് നോക്കി പങ്കെടുക്കാം. 

അതത് തദ്ദേശസ്വയംഭരണ സ്ഥാപനം സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന പരിപാടി www.swachhatahiseva.com പോർട്ടലിൽ ഇവന്റായി രജിസ്റ്റർ ചെയ്യുകയും പോർട്ടലിൽ മാപ്പ് ചെയ്യപ്പെടുകയും ചെയ്യുന്നതിനാൽ പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ മാപ്പ് നോക്കി തങ്ങൾക്ക് പങ്കെടുക്കാൻ പറ്റുന്ന സ്ഥലം കണ്ടെത്തി രജിസ്റ്റർ ചെയ്ത് പരിപാടിയിൽ പങ്കെടുക്കാം. 

സ്വച്ഛത ഹി സേവ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ ഒക്ടോബർ ഒന്ന് ഞായറാഴ്ച 10:30നാണ് ശുചീകരണ പരിപാടികൾ നിശ്ചയിച്ചിരിക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പും ജില്ലാ ശുചിത്വമിഷനും ചേർന്നാണ് ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 

ഒരു മണിക്കൂറാണ് ശുചീകരണ പ്രവർത്തനങ്ങളുടെ ദൈർഘ്യം. ഒരു നഗരസഭ വാർഡിൽ രണ്ടും പഞ്ചായത്തുകളിൽ ഒരു വാർഡിൽ ഒന്നെന്ന രീതിയിലും ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. 

സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, റസിഡന്റ്സ് അസോസിയേഷൻ, എൻസിസി, എൻഎസ്എസ്, സ്റ്റുഡൻറ് പോലീസ്, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് കേഡറ്റുകൾ, നെഹ്റു യുവ കേന്ദ്ര സംഗതൻ പ്രവർത്തകർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കും. 

പൊതുജനങ്ങൾ , ജനപ്രതിനിധികൾ, യുവാക്കൾ തുടങ്ങി പരമാവധി ജനങ്ങളെ പങ്കെടുപ്പിച്ച് വലിയൊരു പൊതുജന സന്നദ്ധ സേവനത്തിലൂടെ നാടിനെ പ്രകടമായ വൃത്തി വരുത്തുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

date