Skip to main content

ഡി.എൻ.ബി പ്രവേശനം: പ്രൊഫൈൽ പരിശോധിക്കാം

            2023-24 അധ്യയന വർഷത്തെ ഡി.എൻ.ബി (പോസ്റ്റ് എം.ബി.ബി.എസ്) കോഴ്സിലേക്ക് പ്രവേശനത്തിനായി നീറ്റ് പി.ജി സ്‌കോർ കുറച്ചതിന്റെ അടിസ്ഥാനത്തിൽ www.cee.kerala.gov.in മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകളുള്ളപക്ഷം അവ പരിഹരിക്കുന്നതിനുമുളള സൗകര്യം ഒക്ടോബർ മൂന്നിന് വൈകിട്ട് മൂന്നുവരെ www.cee.kerala.gov.in ൽ ലഭ്യമാണ്. ‘DNB (Post MBBS) – Candidate Portal’ എന്ന ലിങ്കിൽ അവരവരുടെ അപേക്ഷാ നമ്പരും പാസ് വേഡും നൽകി ലോഗിൻ ചെയ്യുമ്പോൾ അപേക്ഷകന്റെ പ്രൊഫൈൽ പേജ് ലഭിക്കും.

            അപേക്ഷയിൽ ന്യൂനതകൾ ഉളളപക്ഷം ഹോം പേജിലെ Memo Details' എന്ന മെനു ക്ലിക്ക് ചെയ്താൽ ന്യൂനതകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കും. ന്യൂനതകൾ പരിഹരിക്കുന്നതിനാവശ്യമായ രേഖകൾ/സർട്ടിഫിക്കറ്റുകൾ എന്നിവ ഓൺലൈനായി അപ് ലോഡ് ചെയ്യണം. അനുബന്ധ രേഖകളോ സർട്ടിഫിക്കറ്റുകളോ പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലേക്ക് അയക്കേണ്ടതില്ല. വിശദവിവരങ്ങൾക്ക്www.cee.kerala.gov.in, 0471-2525300.

പി.എൻ.എക്‌സ്4628/2023

date