Skip to main content

ചാവക്കാട് ഫ്‌ലോട്ടിങ്ങ് ബ്രിഡ്ജ് ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ ഒന്ന്)

ജില്ലയിലെ ആദ്യത്തെ ഫ്‌ലോട്ടിങ് ബ്രിഡ്ജ് ഇന്ന് (ഒക്ടോബര്‍ ഒന്ന്) വൈകീട്ട് 5.30 ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഫ്‌ലോട്ടിങ്ങ് ബ്രിഡ്ജ് തുറന്ന് നല്‍കുന്നതോടെ ചാവക്കാട് ബീച്ച് വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകും. സാഹസിക ടൂറിസം ഇഷ്ടപ്പെടുന്നവര്‍ക്ക് നൂറ് മീറ്റര്‍ നീളത്തിലുള്ള ഫ്‌ലോട്ടിങ്ങ് ബ്രിഡ്ജിലൂടെ നടന്ന് കടലിന്റെ മനോഹാരിത ആസ്വദിക്കാം. ഇതിനാവശ്യമായ ലൈഫ് ജാക്കറ്റും സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

എന്‍ കെ  അക്ബര്‍ എംഎല്‍എ അധ്യക്ഷനാകുന്ന ചടങ്ങില്‍ പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ കെ വി അബ്ദുള്‍ ഖാദര്‍ വിശിഷ്ടാതിഥിയും ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ മുഖ്യാതിഥിയുമാകും.

ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത്, ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ അഷിത, ചാവക്കാട് നഗരസഭ വൈസ് ചെയര്‍മാന്‍ കെ കെ മുബാറക്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭാംഗങ്ങള്‍ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date