Skip to main content

ഗാന്ധി ജയന്തി ആഘോഷിച്ചു

             ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. തിരുവനന്തപുരം കിഴക്കേക്കോട്ട ഗാന്ധി പാർക്കിലെ ഗാന്ധി പ്രതിമയിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി.

             വി.കെ പ്രശാന്ത് എം.എൽ.എജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ സുഭാഷ് ടി.വിഅഡീഷണൽ ഡയറക്ടർ കെ.ജി സന്തോഷ്എൻ.സി.സി വൊളന്റിയർമാർഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്‌സ്4637/2023

date