Skip to main content
പുലിപ്പാറക്കുന്ന് ജിഡബ്ല്യുഎൽപി സ്കൂളിന് സ്വപ്നസാക്ഷാത്കാരം; പുതിയ കെട്ടിടം യാഥാർത്ഥ്യമായി

പുലിപ്പാറക്കുന്ന് ജിഡബ്ല്യുഎൽപി സ്കൂളിന് സ്വപ്നസാക്ഷാത്കാരം; പുതിയ കെട്ടിടം യാഥാർത്ഥ്യമായി

അടച്ചു പൂട്ടൽ ഭീഷണി നേരിട്ട പല സ്കൂളുകളെയും വലിയ മാറ്റത്തിന് വിധേയമാക്കാൻ കഴിഞ്ഞുവെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. പുലിപ്പാറക്കുന്ന് ജിഡബ്ല്യുഎൽപി സ്കൂളിൻ്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ 7 വർഷം കൊണ്ട് സർക്കാർ എയ്ഡഡ് സ്കൂളിലേക്ക് 10 ലക്ഷത്തോളം കുട്ടികളാണ് പുതുതായി കടന്നുവന്നത്. വലിയ സ്കൂളുകളുടെ ഭൗതിക സാഹചര്യത്തിലേക്ക് ഉയരാൻ സർക്കാർ മേഖലയിലെ സ്കൂളുകൾക്ക് സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. 

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 2019-20 സാമ്പത്തിക വർഷത്തിൽ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് പുലിപ്പാറക്കുന്ന് ജിഡബ്ല്യുഎൽപി സ്കൂളിൽ പുതിയ കെട്ടിടം യാഥാർത്ഥ്യമായത്. 

കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ സനീഷ് കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ചാലക്കുടി മുൻ എംഎൽഎ ബി ഡി ദേവസി, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം വി കെ മുകുന്ദൻ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ സ്വപ്ന സത്യൻ, ദിവ്യ ഷാജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി വി സുരാജ്, ടി കെ പത്മനാഭൻ, പ്രജിത്ത് ടി വി, ഹെഡ്മാസ്റ്റർ ശ്രീകുമാർ, പിടിഎ അംഗങ്ങൾ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date