Skip to main content

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് സമുച്ചയം നാളെ നാടിന് സമർപ്പിക്കും

മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് സമുച്ചയം നാളെ (ഒക്ടോബർ 3) തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. മുരിയാട് ഗ്രാമപഞ്ചായത്തിന്  എഴുപതാം പിറന്നാൾ സമ്മാനമായി ആധുനിക ഇൻഫ്രാസ്ട്രക്ച്ചറോട് കൂടി  നവീകരിച്ച ഓഫീസ് കെട്ടിടമാണ് മന്ത്രി നാടിന് സമർപ്പിക്കുന്നത്.

 മൊബൈൽ ആപ്ലിക്കേഷൻ, സേവാഗ്രാം ഗ്രാമ കേന്ദ്രങ്ങൾ,  ഐഎൽജി എംഎസ്, കുടുംബശ്രീ ഡിജിറ്റൽ ഹെൽപ്പ് ഡെസ്ക്, ഡിജി മുരിയാട് തുടങ്ങിയ സംവിധാനങ്ങളിലൂടെ ഭരണസംവിധാനങ്ങൾ ആധുനിക കാലഘട്ടത്തിന് അനുസൃതമായി ക്രമീകരിക്കുന്നതിനായി നടത്തുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് പഞ്ചായത്ത് ഓഫീസ് ആധുനിക സംവിധാനങ്ങളോടെ നവീകരിച്ചത്. 

ഇന്ന് ( ഒക്ടോബർ 3) വൈകീട്ട് 4.30 ന് പഞ്ചായത്ത് ഓഫീസ് പരിസരത്ത്  നടക്കുന്ന ചടങ്ങിൽ  ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു അധ്യക്ഷത വഹിക്കും.ടി എൻ പ്രതാപൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലൻ  തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. 

മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി, സെക്രട്ടറി റെജി പോൾ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, ഭരണസമിതി അംഗങ്ങൾ,  തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

date