Skip to main content

മേഞ്ചിറ കോൾപ്പടവിലേക്ക് പുതിയ മോട്ടോർ പമ്പ് സെറ്റ്

തോളൂർ ഗ്രാമപഞ്ചായത്തിലെ മേഞ്ചിറ കോൾപ്പടവിലേക്ക് പുതിയ മോട്ടോർ പമ്പ് സെറ്റ് എത്തി. തൃശ്ശൂർ ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച 20 എച്ച്പിയുടെ മോട്ടോർ പമ്പ് സെറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ ജിമ്മി ചൂണ്ടൽ നിർവഹിച്ചു. തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ രഘുനാഥൻ അധ്യക്ഷനായി. പദ്ധതി യാഥാർത്ഥ്യമായതിലൂടെ മേഞ്ചിറ കോൾ പാട മേഖലയിലെ വരൾച്ച അനുഭവപ്പെടുന്ന പ്രദേശങ്ങളിലേക്ക് കൃഷിക്ക് ആവശ്യമായ ജലം എത്തിക്കാനാവും. മേഞ്ചിറ കോൾ പാടശേഖരസമിതിക്ക്  ജലക്ഷാമത്തിന് ആശ്വാസമാവുകയാണ് പദ്ധതിയിലൂടെ.

 പരിപാടിയിൽ പടവു കമ്മിറ്റി കൺവീനർ  കെ കുഞ്ഞുണ്ണി, ജനപ്രതിനിധികളായ കെ ജി പോൾസൺ, ലില്ലി ജോസ്, ഷീന വിൽസൺ, ശ്രീകല കുഞ്ഞുണ്ണി, സഹകരണ ബോർഡ് മെമ്പറായ ഒ ടി ജോസഫ്, പാടശേഖരസമിതി അംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

date