Skip to main content

ഊർജ്ജസംരക്ഷണ അവാർഡ് - 2023 അപേക്ഷ ക്ഷണിച്ചു

 

കേരളത്തില്‍ നടപ്പിലാക്കിയ ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങള്‍ അംഗീകരിക്കുന്നതിനും പ്രേത്സാഹിപ്പിക്കുന്നതിനും വേണ്ടി സംസ്ഥാന സർക്കാര്‍ 2023 -ലെ കേരള സംസ്ഥാന ഊർജ്ജസംരക്ഷണ അവാർഡുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു. 

വൻകിട ഊർജ്ജ ഉപഭോക്താക്കള്‍, ഇടത്തരം ഊർജ്ജ ഉപഭോക്താക്കള്‍, ചെറുകിട ഊര്‍‌ജ്ജ ഉപഭോക്താക്കള്‍, കെട്ടിടങ്ങള്‍,  സംഘടനകള്‍/സ്ഥാപനങ്ങള്‍, ഊർജ്ജകാര്യക്ഷമ ഉപകരണങ്ങളുടെ പ്രോത്സാഹകർ, ആർക്കിടെക്ച്ചറല്‍/ഗ്രീന്‍ ബിൽഡിംഗ് കൺസൾട്ടൻസി എന്നീ വിഭാഗങ്ങളിലാണ് അവാർഡുകൾ.  

കൂടുതല്‍ വിവരങ്ങൾക്കും  അപേക്ഷാ ഫോറത്തിനുമായി www.keralaenergy.gov.in സന്ദർശിക്കുക. പൂരിപ്പിച്ച അപേക്ഷകള്‍ ഒക്ടോബര്‍ 31-നകം ecawardsemc@gmail.comഎന്ന ഇ-മെയില്‍ വഴി  സമർപ്പിക്കാവുന്നതാണ്.

date