Skip to main content

ക്ലസ്റ്റർ കോ ഓഡിനേറ്റർമാരെ നിയമിക്കുന്നു

 

സമഗ്ര ശിക്ഷാ കേരളം, എറണാകുളം ജില്ലയുടെ കീഴിലുള്ള പതിനഞ്ച് ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലേക്ക് (ബി.ആർ.സി) ദിവസ വേതനാടിസ്ഥാനത്തിൽ ക്ലസ്റ്റർ കോ ഓഡിനേറ്റർമാരെ നിയമിക്കുന്നു. 

പി.എസ്.സി അധ്യാപകർക്കായി നിശ്ചയിച്ചിരിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും അധ്യാപക പരിശീലനം ലഭ്യമല്ലാത്ത വിഷയങ്ങളിൽ  കെ-ടെറ്റ് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ബി.ആർ.സി പരിധിയിലുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. പൂരിപ്പിച്ച അപേക്ഷയും ബയോഡാറ്റ യും, സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം സമഗ്രശിക്ഷാ കേരളയുടെ എറണാകുളം ചിറ്റൂർ റോഡിലുള്ള എസ്.ആർ വി എൽ.പി സ്കൂളിൽ സ്ഥിതി ചെയ്യുന്ന ജില്ലാ കാര്യാലയത്തിലോ ബി.ആർ.സികളിലോ ഈ മാസം 13 വൈകീട്ട്  5 നകം അപേക്ഷിക്കാം. ഏത് ബി.ആർ.സികളി ലെ നിയമനത്തിനുള്ള അപേക്ഷയാണെന്നത് പ്രത്യേകം രേഖപ്പെടുത്തണം. 

യോഗ്യരായവരെ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ നിയമിക്കും. ഫോൺ :0484 2962041

date