Skip to main content

പിവിസി പെറ്റ് ജി കാര്‍ഡിലുള്ള രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ  പ്രിന്റിംഗ് മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചു

 

മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പിവിസി പെറ്റ് ജി കാര്‍ഡിലുള്ള രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ പ്രിന്റിംഗ് ആരംഭിച്ചു. തേവരയിലെ കെ.യു.ആര്‍.ടി.സി. യുടെ ഉടമസ്ഥതയിലുള്ള സെന്‍ട്രലൈസ്ഡ് പ്രിന്റിംഗ് സ്റ്റേഷനിലാണ് സര്‍ട്ടിഫിക്കറ്റുകളുടെ പ്രിന്റിംഗ് ആരംഭിച്ചത്. പാലക്കാട് ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസിനാണ് പ്രിന്റിംഗിന്റെയും വിതരണത്തിന്റെയും ചുമതല. 

പ്രതിദിനം 25000 കാര്‍ഡുകള്‍ വരെ പ്രിന്റ് ചെയ്യാനുള്ള സൗകര്യമുണ്ട്. ഈ വര്‍ഷം ഏപ്രില്‍ 20ന് ആരംഭിച്ച പ്രിന്റിംഗ് സ്റ്റേഷനില്‍ ഡ്രൈവിംഗ് ലൈസന്‍സുകളുടെ  പ്രിന്റിംഗും നടക്കുന്നുണ്ട്. 14 ലക്ഷത്തോളം ലൈസന്‍സുകള്‍ ഇതുവരെ പ്രിന്റ് ചെയ്ത് വിതരണം ചെയ്തതായി സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഷാജി മാധവന്‍ അറിയിച്ചു.

date