Skip to main content

ഗവേഷണ പഠനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

ഗവേഷണ പഠനങ്ങൾ നടത്തി മുൻപരിചയമുള്ള വ്യക്തികളിൽ/സ്ഥാപനങ്ങളിൽ നിന്നും 2023-24 സാമ്പത്തികവർഷത്തെ മൈനർ/മേജർ ഗവേഷണ പഠനങ്ങൾക്ക് കേരള വനിതാ കമ്മിഷൻ പ്രൊപ്പോസലുകൾ ക്ഷണിച്ചു. ഗവേഷണ വിഷയങ്ങൾഅപേക്ഷകർക്ക് വേണ്ട യോഗ്യതപ്രൊപ്പോസൽ തയാറാക്കേണ്ട രീതിനിബന്ധനകൾ തുടങ്ങിയ എല്ലാ വിവരങ്ങളും വനിതാ കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ് (www.keralawomenscommission.gov.in). വെബ്സൈറ്റിൽ നൽകിയിരിക്കുന്ന മാർഗനിർദേശങ്ങൾ പ്രകാരം തയാറാക്കിയിട്ടുള്ള പ്രൊപ്പോസലുകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. പ്രൊപ്പോസലുകൾ 2023 ഒക്ടോബർ 26ന് വൈകുന്നേരം അഞ്ചിന് അകം വനിതാ കമ്മിഷന്റെ ഓഫീസിൽ ലഭ്യമാക്കണം. ഇതിനു പുറമേ സോഫ്റ്റ് കോപ്പി  ഇമെയിലും ചെയ്യണം. ഇമെയിൽ: keralawomenscommission@yahoo.co.in.

പി.എൻ.എക്‌സ്4688/2023

date