Skip to main content

അതിദരിദ്ര കുടുബങ്ങളിലെ വിദ്യാർഥികൾക്ക് സൗജന്യ യാത്ര; മന്ത്രി ആന്റണി രാജു

സംസ്ഥാനത്തെ അതിദരിദ്ര കുടുബങ്ങളിലെ എല്ലാ വിദ്യാർഥികൾക്കും KSRTC യിലും സ്വകാര്യ ബസുകളിലും സമ്പൂർണ സൗജന്യ യാത്ര അനുവദിച്ച് ഗാതഗത വകുപ്പ് ഉത്തരവിറക്കിയതായി മന്ത്രി ആന്റണി രാജു അറിയിച്ചു. സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന അതിദാരിദ്ര നിർമാർജന പദ്ധതിയുടെ ഭാഗമായാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രസ്തുത യാത്രാ സൗജന്യം നവംബർ മുതൽ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രി അറിയിച്ചു.

പി.എൻ.എക്‌സ്4690/2023

date