Skip to main content

ക്വട്ടേഷന്‍

പൊതുമരാമത്ത് വകുപ്പിന്റെ കൊല്ലം, ചാത്തന്നൂര്‍ റെസ്റ്റ് ഹൗസുകളിലെ കാന്റീന്‍ ഒരു വര്‍ഷത്തേക്ക് മാസ വാടകയ്ക്ക് ഏറ്റെടുക്കുന്നതിന് കാന്റീന്‍ നടത്തി മുന്‍പരിചയമുള്ള വ്യക്തികളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് അടക്കാവുന്ന പാട്ടത്തുക, മേല്‍വിലാസം, ഒപ്പ്, ഫോണ്‍ നമ്പര്‍, എന്നിവ രേഖപ്പെടുത്തി വെള്ളക്കടലാസിലുള്ള ക്വട്ടേഷനുകള്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിടഉപവിഭാഗം കൊല്ലം വിലാസത്തില്‍ ലഭിക്കണം. അവസാനതീയതി: കൊല്ലം റസ്റ്റ് ഹൗസ് - ഒക്ടോബര്‍ 12, ചാത്തന്നൂര്‍ റെസ്റ്റ് ഹൗസ് ഒക്ടോബര്‍ 18. ഫോണ്‍ 0474 2796290.

date