Skip to main content

നെല്‍കൃഷിക്ക് തടസ്സം; കുളവാഴ, ചണ്ടി എന്നിവ നീക്കം ചെയ്യും

അടാട്ട് ഗ്രാമപഞ്ചായത്തില്‍ 2023 -24 സാമ്പത്തിക വര്‍ഷത്തില്‍ കോള്‍പടവുകളില്‍ നെല്‍കൃഷി ആരംഭിക്കുന്നതിന് മുന്‍പായി പുല്ലഴി മുതല്‍ 51 തറ വരെയുള്ള കെഎല്‍ഡിസി മെയിന്‍ ചാലുകളില്‍ കുളവാഴ, ചണ്ടി എന്നിവ നിറഞ്ഞ് കൃഷിക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യത്തില്‍ ഇവ നീക്കം ചെയ്യുന്നതിന് അടാട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ നിര്‍ദേശം നല്‍കി. പാടശേഖരങ്ങള്‍ക്ക് ബുദ്ധിമുട്ട് ഇല്ലാത്ത രീതിയില്‍ പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ക്രയിനോ മറ്റ് അനുയോജ്യമായ മാര്‍ഗങ്ങളോ അവലംബിച്ചു നീക്കം ചെയ്യുന്നതിനാണ് നിര്‍ദ്ദേശം നല്‍കിയത്.

date