Skip to main content

ഊര്‍ജ്ജസംരക്ഷണ അവാര്‍ഡ് 2023; അപേക്ഷ ക്ഷണിച്ചു

കേരളത്തില്‍ നടപ്പിലാക്കിയ ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ 2023 ലെ കേരള സംസ്ഥാന ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. വന്‍കിട/ഇടത്തരം/ ചെറുകിട ഊര്‍ജ്ജ ഉപഭോക്താക്കള്‍, കെട്ടിടങ്ങള്‍, സംഘടനകള്‍/ സ്ഥാപനങ്ങള്‍, ഊര്‍ജ്ജ കാര്യക്ഷമ ഉപകരണങ്ങളുടെ പ്രോത്സാഹകര്‍, ആര്‍ക്കിടെക്ച്ചറല്‍/ ഗ്രീന്‍ ബില്‍ഡിംഗ് കണ്‍സള്‍ട്ടന്‍സി എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനുമായി www.keralaenergy.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പൂരിപ്പിച്ച അപേക്ഷകള്‍ ഒക്ടോബര്‍ 31 നകം ecawardsemc@gmail.com എന്ന ഇ-മെയിലിലൂടെ സമര്‍പ്പിക്കണം.

date