Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം

മലബാര്‍ ദേവസ്വം ബോര്‍ഡ്, മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ഫണ്ടില്‍ നിന്നും ബാങ്ക് മുഖേന പെന്‍ഷന്‍/കുടുംബ പെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും ബാങ്ക് അക്കൗണ്ട് നമ്പര്‍, ആധാര്‍ നമ്പര്‍, മേല്‍വിലാസം, ടെലിഫോണ്‍ നമ്പര്‍ എന്നിവ വ്യക്തമാക്കിയുള്ള വില്ലേജ് ഓഫീസര്‍/ ഗസറ്റഡ് ഓഫീസര്‍/ബാങ്ക് മാനേജര്‍/ ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ ഒപ്പിട്ട ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം. നവംബര്‍ 15 ന് മുന്‍പ് സെക്രട്ടറി, മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി, ഹൗസ് ഫെഡ് കോംപ്ലക്‌സ്, എരഞ്ഞിപ്പാലം പി.ഒ, കോഴിക്കോട് - 673006 എന്ന വിലാസത്തില്‍ അയക്കണം. നിശ്ചിത തീയതിക്കകം ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ പെന്‍ഷന്‍ ലഭിക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം. 60 വയസ്സില്‍ താഴെ പ്രായമുള്ള കുടുംബ പെന്‍ഷന്‍കാര്‍ പുനര്‍വിവാഹം നടത്തിയിട്ടില്ലെന്ന സാക്ഷ്യപത്രം സമര്‍പ്പിക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് വര്‍ഷത്തില്‍ ഒറ്റത്തവണ മാത്രം (നവംബര്‍ മാസം) സമര്‍പ്പിച്ചാല്‍ മതിയാകും. ഫോണ്‍: 0495 2360720.

date