Skip to main content

കൊണ്ടാഴി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം 7 ന്

മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും

ചേലക്കര നിയോജക മണ്ഡലം എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിക്കുന്ന കൊണ്ടാഴി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഒക്ടോബര്‍ 7 (ശനിയാഴ്ച) രാവിലെ 9.30 ന് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ ശശിധരന്‍ അദ്ധ്യക്ഷത വഹിക്കും. കൊണ്ടാഴി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date