Skip to main content

ബാര്‍ബര്‍ഷോപ്പ് നവീകരണത്തിനുള്ള ധനസഹായം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാനത്ത് പരമ്പരാഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്തുവരുന്ന ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തൊഴില്‍ നവീകരണത്തിന് ധനസഹായം നല്‍കുന്ന ബാര്‍ബര്‍ഷോപ്പ് നവീകരണ പദ്ധതിക്ക് (2023-24) പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം  രണ്ടര ലക്ഷം രൂപയില്‍ അധികരിക്കരുത്. പരമാവധി പ്രായപരിധി 60 വയസ്. പാസ്പോര്‍ട്ട് വലിപ്പത്തിലുള്ള ഫോട്ടോ പതിപ്പിച്ച പൂരിപ്പിച്ച അപേക്ഷയും, അനുബന്ധ രേഖകളും, സ്ഥാപനം പ്രവര്‍ത്തിക്കുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഒക്‌ടോബര്‍ 31.  അപേക്ഷാ ഫോമിന്റെ മാതൃകയും, വിശദവിവരങ്ങള്‍ ഉള്‍പ്പെടുന്ന വിജ്ഞാപനവും www.bcdd.kerala.gov.inഎന്ന വെബ് സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ - എറണാകുളം മേഖലാ ഓഫീസ് -  0484 - 2983130

date