Skip to main content

26 ലക്ഷത്തിന്റെ പദ്ധതികൾ നാടിനു സമർപ്പിച്ചു

 

വൈപ്പിൻ: പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ വിവിധ വികസന പദ്ധതികളിലായി നിർമ്മാണം പൂർത്തിയാക്കിയ റോഡിന്റെയും കൽവർട്ടിന്റെയും കാനയുടെയും ഉദ്ഘാടനം കെ എൻ ഉണ്ണിക്കൃഷ്ണൻ എം എൽ എ നിർവ്വഹിച്ചു. നിയമസഭ സാമാജി കരുടെ ആസ്തി വികസന പദ്ധതി, ബ്ലോക്ക് വാർഷിക പദ്ധതി, പട്ടികജാതി വികസന ഫണ്ട്, മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി എന്നിവയിലുൾപ്പെടുത്തി മൊത്തം 26 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചത്.

മനയത്തുകാട് എം എൽ എ റോഡിൽ നിർമ്മിച്ച കാനയും കൽവർട്ടും ഇട്ടുമ്മൽ പ്രദേശത്തെ രുക്ഷമായ വെളളക്കെട്ടിനു ശാശ്വത പരിഹാരമാകും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  രമണി അജയൻ അധ്യക്ഷത വഹിച്ചു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ മുഖ്യാതിഥിയായി. ബ്ലോക്ക് ക്ഷേമ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ഇ കെ ജയൻ, ഗ്രാമ പഞ്ചായത്ത് വാർഡ് അംഗം സുമ സാബു, ടി വി ബാബു എന്നിവർ പ്രസംഗിച്ചു.

date