Skip to main content

സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

 

കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2023 -24 അധ്യയന വർഷത്തെ വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 

സർക്കാർ സ്ഥാപനങ്ങളിലോ സർക്കാർ അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങളിലോ ക്ലാസ് 8 മുതൽ മുകളിലേക്കുള്ള സർക്കാർ അംഗീകരിച്ചിട്ടുള്ള പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. എല്ലാ കോഴ്സുകൾക്കും യോഗ്യത പരീക്ഷയിൽ
 70 %ത്തിനു മുകളിൽ മാർക്ക് ലഭിച്ചിരിക്കണം. 

അപേക്ഷ ഫോമും നിർദേശങ്ങളും ജില്ലാ ഓഫീസിൽ നിന്നും, കള്ളു വ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന വിവിധ ട്രേഡ് യൂണിയനുകളിൽ നിന്നും ലഭിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് 0484 -2800581

date