Skip to main content

റോഡുകളില്‍ മതിയായ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം: കണയന്നൂര്‍ താലൂക്ക് വികസന സമിതി

 

ജലാശയങ്ങളുടെ അരികിലൂടെ കടന്നു പോകുന്നതും ജലാശയങ്ങള്‍ക്ക് മുന്നില്‍ എത്തിനില്‍ക്കുന്നതുമായ എല്ലാ റോഡുകളിലും മതിയായ സുരക്ഷ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് കണയന്നൂര്‍ താലൂക്ക് വികസന സമിതി യോഗം. സുരക്ഷ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കാന്‍ യോഗത്തില്‍ തീരുമാനിച്ചു. 

എറണാകുളം നിയോജക മണ്ഡലത്തിലെ പട്ടയം സംബന്ധിച്ച് എല്ലാ അപേക്ഷകളിലും അടിയന്തരമായി തീരുമാനമെടുക്കണമെന്ന് ടി.ജെ. വിനോദ് എം.എല്‍.എ  പറഞ്ഞു. മരട് പൂതേപ്പാടം തോടരികിലെ വീടുകളിലെയും മുളവുകാട് കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡിലും ഉണ്ടാകുന്ന വെള്ളക്കെട്ടുകള്‍ ഒഴിവാക്കുവാനുള്ള നടപടിയുണ്ടാകണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഭൂമി തരം മാറ്റ അപേക്ഷകള്‍  സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.

ടി.ജെ വിനോദ് എംഎല്‍എയുടെ സാന്നിധ്യത്തില്‍ ഐ എന്‍ എല്‍ പ്രതിനിധി എന്‍.എ. നജീബിന്റെ  അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തഹസില്‍ദാര്‍ ബിനു സെബാസ്റ്റ്യന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.പി പോള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date