Skip to main content

5.24 സെന്റ് സ്ഥലം ലേലം ചെയ്തു വില്‍പ്പന നടത്തുന്നു

 

വാറണ്ട് കക്ഷിയില്‍ നിന്ന് ജപ്തി ചെയ്ത 5.24 സെന്റ് സ്ഥലം പരസ്യമായി ലേലം ചെയ്തു വില്‍പ്പന നടത്തുന്നു.  ആലുവ താലൂക്കില്‍ കാലടി വില്ലേജില്‍ ബ്ലോക്ക് 26-ല്‍ 282/8 റീസര്‍വെയില്‍പ്പെട്ട സ്ഥലമാണ് വില്‍ക്കുന്നത്. ആലുവ തഹസിൽദാരോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ നവംബർ 16ന് പകൽ 11.30ന്  കാലടി വില്ലേജ് ഓഫീസ് പരിസരത്ത്  വില്‍പ്പന നടത്തും. അന്ന് ലേലം നടന്നില്ലെങ്കില്‍ നവംബർ 23നും അല്ലെങ്കില്‍ 30നും നടത്തും. അന്നും നടന്നില്ലെങ്കില്‍ ഡിസംബർ 7 ന് പകല്‍ 11.30ന് ലേലം നടത്തും.

date