Skip to main content

ഗാന്ധിജയന്തി വാരാഘോഷം: ക്വിസ് മത്സരവും ചര്‍ച്ചയും സംഘടിപ്പിച്ചു

 

ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി 'ഗാന്ധിജിയും ഖാദിയും,സ്വാതന്ത്ര്യ സമരവും' എന്ന വിഷയത്തില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. കച്ചേരിപ്പടി സെന്റ് ആന്റണിസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളായ റോസ് മേരി ജിമ്മി, ക്ലെറിന്‍ ആന്റണി എന്നിവര്‍ ഒന്നാം സ്ഥാനവും ദാറുല്‍ ഉലും എച്ച്.എസ്.എസ്സിലെ നിഷിയാധിന, അബ്ദുള്‍ഖാദര്‍ എന്നിവര്‍ക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. വിജയികള്‍ക്ക് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കാം.

പരിപാടിയുടെ ഭാഗമായി 'ഗാന്ധിസം പുതിയ തലമുറയിലേക്ക് ' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച ബോര്‍ഡ് മെമ്പര്‍ കെ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരനും സംസ്ഥാന സര്‍വ്വ വിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഭാഷ വിദഗ്ധനുമായ ഡോ. ടി.എസ് ജോയി വിഷയം അവതരിപ്പിച്ചു. 
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ A+ കരസ്ഥമാക്കിയ ജില്ലയിലെ ഖാദി തൊഴിലാളികളുടെ കുട്ടികളെയും ജില്ലയിലെ ഖാദി പ്രചാരകരെയും ചടങ്ങില്‍ ആചരിച്ചു.  ഗോപാല പൊതുവാള്‍, പി. എ അഷിത, ലതീഷ് കുമാര്‍, ടി.വി നീഷ്മ, ഫ്രാന്‍സിസ് സേവ്യര്‍ എന്നിവര്‍ പങ്കെടുത്തു.

date