Skip to main content

മാനസികാരോഗ്യം സംരക്ഷിക്കപ്പെടണം: ജില്ലാ മെഡിക്കൽ ഓഫീസർ

 

ലോകമാനസിക ദിനാചരണം നടത്തി

മാനസികാരോഗ്യം എന്നത് അവകാശമാന്നെന്നും മറ്റ് അവകാശങ്ങൾ പോലെ അത് സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ(ഇൻ ചാർജ്) ഡോ.കെ.കെ. ആശ പറഞ്ഞു. എറണാകുളം ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ ലോകമാനസികാരോഗ്യ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഇന്നും മാനസികാരോഗ്യത്തിന് ചികിത്സ നേടുന്നത് ഉൾക്കൊള്ളാൻ കഴിയാത്തവരുണ്ട്. പ്രതികൂല സാഹചര്യങ്ങളിൽ പിന്തുണ വേണമെന്ന് തോന്നിയാൽ കുടുംബാംഗങ്ങളോട് സംസാരിക്കുക. ചികിത്സ വേണമെന്ന് തോന്നിയാൽ മാനസികാരോഗ്യ കേന്ദ്രത്തിലെത്തുകയെന്നും  അവർ പറഞ്ഞു.

date