Skip to main content
കുടിശികനിവാരണ അദാലത്ത് നടന്നു

കുടിശികനിവാരണ അദാലത്ത് നടന്നു

കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡ് ജില്ലാ ഖാദിഗ്രാമ വ്യവസായ കാര്യാലയ അങ്കണത്തില്‍ കുടിശിക നിവാരണ അദാലത്ത് സംഘടിപ്പിച്ചു. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിവഴി 20 വ്യക്തികളും 17 സൊസൈറ്റികളുമാണ് പങ്കെടുത്തത്. ആകെ 601165/ രൂപ അടച്ചു.

ഖാദി ബോര്‍ഡില്‍ നിന്നും പാറ്റേണ്‍/സിബിസി പദ്ധതികള്‍ പ്രകാരം നേരിട്ട് വായ്പയെടുത്ത് കുടിശ്ശിക വരുത്തിയ വ്യക്തികളും സ്ഥാപനങ്ങളുമാണ് അദാലത്തില്‍ പങ്കെടുത്തത്. നിബന്ധനകള്‍ക്ക് വിധേയമായി പലിശ/ പിഴപ്പലിശ എന്നിവയിലെ കിഴിവുകളോടെ, കുടിശിക തുക ഒടുക്കുവാനുള്ള അവസരവും ഒരുക്കിയിരുന്നു.

കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എ കെ സവാദ് അധ്യക്ഷനായി. ഖാദി ബോര്‍ഡ് ഡയറക്ടര്‍ ടി സി മാധവന്‍ നമ്പൂതിരി, ഖാദി ബോര്‍ഡ് സെക്രട്ടറി കെ എ രതീഷ്, ഖാദി ബോര്‍ഡ് മെമ്പര്‍ സാജന്‍ തോമസ്, പത്തനംതിട്ട ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രൊജക്ട് ഓഫീസര്‍ എം വി മനോജ് കുമാര്‍, എസ് രാജലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.

date