Skip to main content

സർക്കാർ സ്കൂളുകളിൽ ദുരന്ത നിവാരണ ക്ലബുമായി ജില്ലാ പഞ്ചായത്ത്

 

 ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ വരുന്ന സർക്കാർ  സ്കൂളുകളിൽ ദുരന്തനിവാരണ ക്ലബ്ബ് രൂപീകരിക്കാൻ ഒരുങ്ങി ജില്ലാ പഞ്ചായത്ത്.  വിദ്യാർഥികൾക്ക് ദുരിത ലഘൂകരണമായി ബന്ധപ്പെട്ട ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ്ബുകൾ രൂപീകരിക്കുന്നത്.  പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ദുരന്ത പ്രതികരണം, പ്രഥമ ശുശ്രൂഷ എന്നീ വിഷയങ്ങളിൽ  പരിശീലനവും അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ മോക്ക്ഡ്രില്ലും നടക്കും.

 പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഉല്ലാസ് തോമസിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു.

 സ്കൂൾ വികസന പദ്ധതിയിൽ സ്കൂൾ സുരക്ഷയ്ക്ക് മുൻഗണന നൽകുക ലക്ഷ്യത്തോടെയാണ് ആദ്യ ഘട്ടത്തിൽ ജില്ലാ പഞ്ചായത്തിന് കീഴിൽ വരുന്ന  58 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പദ്ധതി നടപ്പിലാക്കുന്നത്. 15 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ദുരന്തനിവാരണം, പ്രാഥമിക ശുശ്രൂഷ, ലഹരി വിമുക്തി, മാലിന്യ സംസ്കരണം, റോഡ് സുരക്ഷ എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ നൽകും. ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അഞ്ചു ദിവസങ്ങൾ വീതമാണ് ക്ലാസുകൾ നൽകുക. 

 യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിതാ റഹീം, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date