Skip to main content

കുടിശ്ശിക നിര്‍മാര്‍ജ്ജന അദാലത്ത് വെള്ളിയാഴ്ച്ച

 

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ നിന്നും പാറ്റേണ്‍/സി.ബി.സി പദ്ധതിപ്രകാരം വായ്പയെടുത്ത് ദീര്‍ഘകാലമായി കുടിശ്ശിക വരുത്തിയിട്ടുളള എറണാകുളം ജില്ലയിലെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കുടിശ്ശിക തീര്‍ക്കുന്നതിനായി ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തില്‍ വെള്ളിയാഴ്ച്ച (ഒക്‌ടോബര്‍ 13) രാവിലെ 11 മുതല്‍ വൈകിട്ട് 4 വരെ കുടിശ്ശിക നിര്‍മാര്‍ജ്ജന അദാലത്ത് നടക്കും. വായ്പയെടുത്ത് കുടിശ്ശിക വരുത്തിയിട്ടുളളവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ മുതല്‍, പലിശ, പിഴ പലിശ എന്നിവയില്‍ ആകര്‍ഷകമായ ഇളവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:0484-4869083, 9895108639

date