Skip to main content

വനിതകള്‍ക്കായി ഹെല്‍ത്ത് ക്യാമ്പയിന്‍ സംഘടിപ്പിച്ചു

 

കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വനിതകള്‍ക്കായുള്ള ഹെല്‍ത്ത് ക്യാമ്പയിന്റെ മുളന്തുരുത്തി പഞ്ചായത്ത്തല ഉദ്ഘാടനം അനൂപ് ജേക്കബ് എംഎല്‍എ നിര്‍വഹിച്ചു. ടി.എം ജേക്കബ് മെമ്മോറിയല്‍  ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി അധ്യക്ഷത വഹിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവന്‍ മുഖ്യപ്രഭാഷണം നടത്തി. മുളന്തുരുത്തി  ബ്ലോക്ക്  കണ്‍വീനര്‍  ഡോ എന്‍ കെ  രമ്യ പദ്ധതി വിശദീകരണം നടത്തി. കോതമംഗലം  ഗവ. ഹോമിയോ  ഡിസ്പെന്‍സറി ചീഫ്  മെഡിക്കല്‍  ഓഫീസര്‍ ഡോ.സൂസന്‍  മത്തായി ഗുഡ് ഹെല്‍ത്ത്  പ്രാക്ടീസ് വിഷയത്തില്‍  ബോധ വല്‍ക്കരണ ക്ലാസ് നയിച്ചു. തുടര്‍ന്ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ആരോഗ്യ  വിദ്യാഭ്യാസ  സ്റ്റാന്റിംഗ്  കമ്മിറ്റി  ചെയര്‍പേഴ്‌സണ്‍    ലതിക  അനില്‍കുമാര്‍,  വൈസ് പ്രസിഡന്റ്  ജോര്‍ജ്  മാണി  പട്ടച്ചേരില്‍, മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ഷിനി  സജി, മഞ്ജു കൃഷ്ണന്‍കുട്ടി, റീന റെജി, ലിജോ ജോര്‍ജ്, ജെറിന്‍  ടി  ഏലിയാസ്,  ജോയല്‍ കെ ജോയ്, മുളന്തുരുത്തി ഗവ.ഹോമിയോ  ഡിസ്പെന്‍സറി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെസ്സി  ഉതുപ്പ്,  ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍ ബെന്‍സിലാല്‍, സിഡിഎസ്  ചെയര്‍പേഴ്‌സണ്‍ ഇന്ദിര സോമന്‍ എന്നിവര്‍ സംസാരിച്ചു.

date