Skip to main content

ഗവ. എ.വി.ടി.എസിൽ താൽക്കാലിക നിയമനം: അഭിമുഖം 18 ന്

 

കളമശ്ശേരി ഗവ ഐടിഐ ക്യാമ്പസിൽ വ്യവസായിക പരിശീലന  വകുപ്പിന്റെ കീഴിലുള്ള ഗവ അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിങ് സിസ്റ്റത്തിൽ (ഗവ. എ.വി.ടി.എസ് ) വിവിധ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ താൽക്കാലിക നിയമനം. മണിക്കൂറിന് 240 രൂപ നിരക്കിൽ പരമാവധി പ്രതിമാസ വേതനം 24000 രൂപ. 

അഡ്വാൻസ്ഡ് വെൽഡിങ് ട്രേഡിൽ മെക്കാനിക്കൽ എൻജിനീയറിങ് ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ എൻ ടി സി, എൻ എ സിയിൽ മൂന്നുവർഷത്തെ പ്രവർത്തി പരിചയവുമുള്ള മുസ്ലിം വിഭാഗക്കാർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. 

ഡൊമസ്റ്റിക് അപ്ലയൻസ് മെയിൻ്റനൻസ് (ഇലക്ട്രിക്കൽ) ട്രേഡിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ എൻ ടി സി, എൻ എ സിയിൽ മൂന്നുവർഷത്തെ പ്രവർത്തി പരിചയവുമുള്ളവർക്ക് ( ഓപ്പൺ) പങ്കെടുക്കാം. 

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 18 രാവിലെ 11ന് എ.വി.ടി.എസ് പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. ഫോൺ 8089789828, 0484 2557275.

date