Skip to main content

പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍: മന്ത്രി വീണാ ജോര്‍ജ്ജ്

 

പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി ആധുനികവല്‍ക്കരണത്തിന്റെ  പാതയിലാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആശുപത്രിയിലെ സേവനങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്നതിനായി സന്ദര്‍ശനം നടത്തുകയായിരുന്നു മന്ത്രി.

ആശുപത്രിയിലെ വിവിധ വാര്‍ഡുകള്‍, അത്യാഹിത വിഭാഗം, ഒ.പി തുടങ്ങിയ ഇടങ്ങള്‍ സന്ദര്‍ശിച്ച് രോഗികളുമായും കൂട്ടിരിപ്പുകാരുമായും ആരോഗ്യപ്രവര്‍ത്തകരുമായും ആശുപത്രിയില്‍ ലഭിക്കുന്ന സേവനങ്ങളെ കുറിച്ചും ചികിത്സാരീതിയെ കുറിച്ചും മന്ത്രി ചോദിച്ചറിഞ്ഞു. 

ആശുപത്രിയിലെ സേവനങ്ങള്‍, ആര്‍ദ്രം ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികളുടെ നടത്തിപ്പ് എന്നിവ മന്ത്രി വിലയിരുത്തി. ആര്‍ദ്രം പദ്ധതി വഴിയുള്ള ഒ.പി ബ്ലോക്ക് നവീകരണം ആദ്യ ഘട്ടം പൂര്‍ത്തിയായി. രണ്ടാംഘട്ടം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയില്‍ ആവശ്യമായ സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ, പെരുമ്പാവൂര്‍ നഗരസഭാ ചെയര്‍മാന്‍ ബിജു ജോണ്‍ ജേക്കബ്, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി.കെ രാമകൃഷ്ണന്‍, ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയംഗം കെ.ഇ നൗഷാദ്, കൗണ്‍സിലര്‍മാരായ സി.കെ രൂപേഷ് കുമാര്‍, സതി ജയകൃഷ്ണന്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സവിത, ആശുപത്രി സൂപ്രണ്ട് ഡോ. പി.എസ് റോസമ്മ, മുനിസിപ്പല്‍ സെക്രട്ടറി കവിത എസ്. കുമാര്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ മന്ത്രിയെ അനുഗമിച്ചു.

date