Skip to main content

ഞാറക്കല്‍ താലൂക്ക് ആശുപത്രിയില്‍ ഇ-ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കും: മന്ത്രി വീണാ ജോര്‍ജ്

 

ഞാറക്കല്‍ താലൂക്ക് ആശുപത്രിയില്‍ ഇ-ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കുന്നത്തിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രിയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ആശുപത്രി സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി. 

കൂടുതല്‍ ഡോക്ടര്‍മാരുടെ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും ആശുപത്രി 24 മണിക്കൂര്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. പുതിയ ഒ.പി ബ്ലോക്കും സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ഡും സന്ദര്‍ശിച്ചു ആശുപത്രിയിലെ ചികിത്സാരീതിയും പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളും മന്ത്രി വിലയിരുത്തി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമന്‍, ഞാറക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി രാജു കോലഞ്ചേരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ സജിത്ത്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ.കെ ജയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അഗസ്റ്റിന്‍ മണ്ഡോത്ത്, ആശുപത്രി സൂപ്രണ്ട് ഡോ. എം.കെ വിമല, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. കെ സതീഷ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിയെ അനുഗമിച്ചു.

date