Skip to main content

ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍  ശിശുദിനം  വിപുലമായി ആഘോഷിക്കും

 

ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ 14 ന്  ശിശുദിനം വിപുലമായി ആഘോഷിക്കും. കൊച്ചി നഗരത്തിലെ എല്ലാ സ്‌കൂളുകളിലെയും കുട്ടികള്‍ അണിനിരക്കുന്ന റാലിയും വിവിധ കലാപരിപാടികളും ശിശുദിനാഘോഷം 2023 ന്റ ഭാഗമായി ഉണ്ടാകും. മത്സരങ്ങള്‍ ഒക്‌ടോബര്‍ 21ന് ഇടപ്പിള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തും.

എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം കുട്ടികളെ പങ്കെടുപ്പിച്ചു കഥാ, കവിത, ഉപന്യാസം എന്നീ സാഹിത്യ രചന മത്സരങ്ങളും ശിശുദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ പ്രധാനമന്ത്രി, പ്രസിഡന്റ്, സ്പീക്കര്‍ എന്നിവരെ തിരഞ്ഞെടുക്കുന്നതിനുള്ള  പ്രസംഗ മത്സരം എല്‍.പി, യു.പി വിഭാഗം കുട്ടികള്‍ക്കായും നടത്തും. ഇതില്‍ വിജയിക്കുന്ന ഉയര്‍ന്ന സ്ഥാനക്കാരായിരിക്കും ശിശുദിനാഘോഷം നയിക്കുന്നത്.

മത്സരങ്ങള്‍ രാവിലെ 9ന് ആരംഭിക്കും. രജിസ്‌ട്രേഷനായി ബന്ധപ്പെടേണ്ട നമ്പര്‍ 9744983944/9947088199.  മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍  ഒക്‌ടോബര്‍ 19 നകം പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ശിശുക്ഷേമസമിതി സെക്രട്ടറി അഡ്വ. സുനില്‍ ഹരീന്ദ്രന്‍ അറിയിച്ചു.

date