Skip to main content

വായ്പ്പ കുടിശ്ശിക നിര്‍മാര്‍ജ്ജന അദാലത്ത് നടത്തി

               
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ നിന്നും      പാറ്റേണ്‍/സി.ബി.സി പദ്ധതിപ്രകാരം വായ്പയെടുത്ത് ദീര്‍ഘകാലമായി കുടിശ്ശിക വരുത്തിയിട്ടുളള എറണാകുളം ജില്ലയിലെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കുടിശ്ശിക തീര്‍ക്കുന്നതിനായി ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തില്‍ വായ്പ്പ കുടിശ്ശിക നിര്‍മാര്‍ജ്ജന അദാലത്ത്  നടത്തി. ബോര്‍ഡ് മെമ്പര്‍ കെ ചന്ദ്രശേഖരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 

വായ്പയെടുത്ത്  കുടിശ്ശിക വരുത്തിയിട്ടുളളവര്‍ക്ക്  ഒറ്റത്തവണ തീര്‍പ്പാക്കലിലുടെ മുതല്‍, പലിശ, പിഴ പലിശ  എന്നിവയില്‍ ആകര്‍ഷകമായ ഇളവ്  ലഭ്യമാക്കി.  ബോര്‍ഡ് ഡയക്ടര്‍ മാധവന്‍ നമ്പുതിരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രോജക്ട് ഓഫീസര്‍ പി.എ അഷിത, സജിത മണി, എം.അജിത സംബന്ധിച്ചു.

date