Skip to main content

പരസ്യലേലം

 

ആലുവ താലൂക്കിലെ മലയാറ്റൂർ വില്ലേജ് ബ്ലോക്ക് 23 റീസർവെ 92/1ൽ പെട്ട സർക്കാർ പുറമ്പോക്ക് ഭൂമിയിലെ അപകടാവസ്ഥയിലായ ഈട്ടി മരം  മുറിച്ചുനീക്കി കഷ്ണങ്ങളാക്കി സ്ഥലത്ത് സൂക്ഷിച്ചിട്ടുളളത് പരസ്യലേലം നടത്തുന്നു. 

 നവംബർ 14 രാവിലെ 11.30ന്  മരം സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് ലേലം നടക്കും. ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം ലേലം നടക്കാതിരുന്നാൽ  നവംബർ 21 അല്ലെങ്കിൽ 28 ന്  ലേലം നടത്തുന്നതായിരിക്കും. ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ആലുവ താലൂക്ക് ഓഫീസിലോ മലയാറ്റൂർ വില്ലേജ് ഓഫീസിലോ ബന്ധപ്പെടുക.

date