Skip to main content

റിസോഴ്സ് ഗ്രൂപ്പ് രൂപീകരണം; അപേക്ഷ ക്ഷണിച്ചു

 

സാമൂഹ്യനീതി വകുപ്പിന് കീഴിൽ ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിന് റിസോഴ്സ് ഗ്രൂപ്പ് രൂപീകരണത്തിന് അപേക്ഷ ക്ഷണിച്ചു. പദ്ധതിയിലേക്ക് ജില്ലയിൽ നിന്ന് അഞ്ചുപേരെ തിരഞ്ഞെടുക്കും.

ഭിന്നശേഷിക്കാരുടെ സമഗ്രമായ വികസനത്തിന് വേണ്ടി 2016 നിലവിൽ വന്ന ഭിന്നശേഷി അവകാശ നിയമത്തിലെ അവകാശങ്ങളെ കുറിച്ച് പൊതുജനങ്ങളിലും ചുമതലകളെ കുറിച്ച് അധികാരികളിലും അവബോധം സൃഷ്ടിക്കുക, ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള വിവിധ പ്രവർത്തനങ്ങൾക്ക് പ്രചാരം നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് റിസോഴ്സ് ഗ്രൂപ്പ് രൂപീകരിക്കുന്നത്.  ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാൻ താല്പര്യം ഉള്ള വ്യക്തികൾ പേര്, മേൽവിലാസം, ഫോൺ നമ്പർ, ഈമെയിൽ വിലാസം, ബയോഡാറ്റ എന്നിവ ജില്ലാ സാമൂഹ്യനീതി ഓഫീസ്, സിവിൽ സ്റ്റേഷൻ, ബി ബ്ലോക്ക്, എറണാകുളം 30 എന്ന വിലാസത്തിലോ dsjoekm@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അയക്കണം. അവസാന തീയതി ഒക്ടോബർ 20. കൂടുതൽ വിവരങ്ങൾക്ക് 0484 2425377.

date