Skip to main content

സംയുക്ത സ്ഥല പരിശോധന നടത്തി

 

ചേരാനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പരിധിയില്‍ ദേശീയ പാത 66 ന്റെ നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ഹൈബി ഈഡന്‍ എം.പി, ടി.ജെ വിനോദ് എംഎല്‍എ, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് എന്നിവരുടെ നേതൃത്വത്തില്‍ സംയുക്ത സ്ഥലപരിശോധന നടത്തി. നിര്‍മ്മാണം സംബന്ധിച്ച് വിശദ പരിശോധന നടത്തി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. 

ചേരാനല്ലൂര്‍ കണ്ടെയ്‌നര്‍ റോഡ് സിഗ്‌നല്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പരിശോധനയില്‍ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഉഷ ബിന്ദു മോള്‍, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രൊജക്റ്റ് ഡയറക്ടര്‍ അന്‍ശ്വുല്‍ ശര്‍മ്മ, ചേരാനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേഷ്, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍, സമരസമിതി പ്രതിനിധികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date