Skip to main content

നൈപുണ്യ നഗരം പദ്ധതി; പഠിതാക്കളുടെ സംഗമവും സർട്ടിഫിക്കറ്റ് വിതരണവും ചൊവാഴ്ച്ച മന്ത്രി ആർ ബിന്ദു ഉദ്ഘാടനം നിർവഹിക്കും

 

 ജില്ലാ ആസൂത്രണ സമിതിയും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച നൈപുണ്യ നഗരം പദ്ധതിയുടെ ഭാഗമായി പഠനം പൂർത്തിയാക്കിയ പഠിതാക്കളുടെ സംഗമവും സർട്ടിഫിക്കറ്റ് വിതരണവും ചൊവാഴ്ച്ച (ഒക്ടോബർ 17) രാവിലെ 11ന് ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടക്കും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു  ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എംപി മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ഉമ തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും.

വയോജനങ്ങൾക്ക് മൊബൈൽ, കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപയോഗിക്കുക, ഓൺലൈൻ അപേക്ഷകൾ നൽകുക, ഇ ബാങ്കിംഗ് ഉൾപ്പെടെയുള്ള ഈ സേവനങ്ങൾ ലഭിക്കുന്നതിനുള്ള അറിവ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് നൈപുണ്യ നഗരം പദ്ധതി നടപ്പിലാക്കിയത്. ഐഎച്ച്ആർഡിയുടെയും കേരള അക്കാദമി ഫോർ സ്കിൻ എക്സലൻസിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. 

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, വൈസ് പ്രസിഡൻ്റ് സനിത റഹീം, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ പി എം ഷെഫീക്ക്, ജില്ലാ പ്ലാനിങ് ഓഫീസർ പി എ ഫാത്തിമ, ഫിനാൻസ് ഓഫീസർ ജോബി തോമസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വൈ വിജയകുമാർ, ഐ എച്ച് ആർ ഡി ഡയറക്ടർ ഡോ. വി എ അരുൺകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ജി ഡോണോ മാസ്റ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ജെ ജോമി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റാണിക്കുട്ടി ജോർജ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആശ സനിൽ, തൃക്കാക്കര നഗരസഭ കൗൺസിലർ ഉണ്ണി കാക്കനാട്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ശാരദ മോഹൻ, ഷൈനി ജോർജ്, എ എസ് അനിൽകുമാർ, മനോജ് മൂത്തേടൻ, യേശുദാസ് പറപ്പിള്ളി, കെ വി രവീന്ദ്രൻ, കെ കെ ഡാനി, പി എം നാസർ, ദീപു കുഞ്ഞുകുട്ടി, അനിമോൾ ബേബി, ഷാൻ്റി എബ്രഹാം, റൈജ അമീർ, അനിത ടീച്ചർ, എം ബി ഷൈനി, ഷൈമി വർഗീസ്, റഷീദ സലീം, ലിസി അലക്സ്, ഉമ മഹേശ്വരി, ഷാരോൺ പനക്കൽ, എൽസി ജോർജ്, എൽദോ ടോം പോൾ, മോഡൽ ഫിനിഷിംഗ് സ്കൂൾ ഡെപ്യൂട്ടി ഡയറക്ടർ ജയ് മോൻ, കെ എ എസ് ഇ ജില്ലാ ഓഫീസർ മധു കെ ലെനിൻ തുടങ്ങിയവർ പങ്കെടുക്കും. 
പരിപാടിയോടനുബന്ധിച്ച് രാവിലെ 10 മുതൽ പെരുമ്പാവൂർ മുഹമ്മദ് നിസാർ അവതരിപ്പിക്കുന്ന ഗസൽ, ഉച്ചയ്ക്ക് രണ്ടിന് അമൃതം ബാൻഡ് അവതരിപ്പിക്കുന്ന ഫ്യൂഷൻ ഇൻസ്ട്രുമെന്റൽ മ്യൂസിക് ഷോ എന്നിവ സംഘടിപ്പിക്കും

date