Skip to main content

വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം

 

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടത്തുന്ന കേരളോത്സവം 2023നോട് അനുബന്ധിച്ചുള്ള വൈപ്പിന്‍ ബ്ലോക്ക്തല മത്സരങ്ങള്‍ ഒക്ടോബര്‍ 19, 20, 21, 22 തീയതികളില്‍ വിവിധ വേദികളില്‍ നടക്കും. ബ്ലോക്ക്തല കേരളോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബര്‍ 19ന് രാവിലെ 9ന് കുഴുപ്പള്ളി പുളിക്കനാട്ട് ഓഡിറ്റോറിയത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമന്‍ നിര്‍വ്വഹിക്കും. 

പരിപാടിയുടെ ഔദ്യോഗിക സമാപനം കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ ഒക്ടോബര്‍ 30ന് വൈകീട്ട് 3ന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍  ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന്‍ എം.പി  മുഖ്യാതിഥി ആയിരിക്കും.

date