Skip to main content

തിരുവാങ്കുളം വില്ലേജില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലെ ഡിജിറ്റല്‍ സര്‍വെയും അതിരടയാളവും ആക്ട് 9(1) പ്രകാരം പൂര്‍ത്തിയായി

 

ഭൂവുടമസ്ഥര്‍ക്ക് പോര്‍ട്ടല്‍ സന്ദര്‍ശിച്ച് രേഖകള്‍ പരിശോധിക്കാം

കണയന്നൂര്‍ താലൂക്ക് തിരുവാങ്കുളം വില്ലേജില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലെ ഡിജിറ്റല്‍ സര്‍വെ കേരള സര്‍വ്വെയും അതിരടയാളവും ആക്ട് 9(1) പ്രകാരം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇപ്രകാരം തയ്യാറാക്കിയിട്ടുളള സര്‍വ്വെ റിക്കാര്‍ഡുകള്‍ എന്റെ ഭൂമി പോര്‍ട്ടലിലും ഡിജിറ്റല്‍ സര്‍വ്വെ ക്യാമ്പ് ഓഫീസ്, രണ്ടാം നില നില, മുന്‍സിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സ്, മകളിയം, ഇരുമ്പനത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 

ഭൂവുടമസ്ഥര്‍ക്ക് https://enteboomi.kerala.gov.in എന്ന പോര്‍ട്ടലില്‍ സന്ദര്‍ശ്ശിച്ച് തങ്ങളുടെ ഭൂമിയുടെ രേഖകള്‍ ഓണ്‍ലൈനായി പരിശോധിക്കാം. കൂടാതെ ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസ്, രണ്ടാം നില, മുന്‍സിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സ്, മകളിയം ഹാളില്‍ ഓഫിസ് പ്രവര്‍ത്തി ദിവസങ്ങില്‍ നേരിട്ട് റിക്കാര്‍ഡുകള്‍ പരിശോധിക്കാം. 

പരിശോധനയില്‍ രേഖപ്പെടുത്തിയിട്ടുള്ള റിക്കാര്‍ഡുകളില്‍ പരാതി ഉണ്ടെങ്കില്‍ അത് ഈ പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ആലുവ റീസര്‍വെ സൂപ്രണ്ടിന് ഫോറം 160 ല്‍ നേരിട്ടോ എന്റെ ഭൂമി പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായോ അപ്പീല്‍ സമര്‍പ്പിക്കാം.  നിശ്ചിത ദിവസത്തിനകം അപ്പീല്‍ സമര്‍പ്പിക്കാത്ത പക്ഷം റീസര്‍വെ റിക്കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുളള ഉടമസ്ഥരുടെ പേരു വിവരം, അതിരുകള്‍, വിസ്തീര്‍ണ്ണം എന്നിവ കുറ്റമറ്റതായി പ്രഖ്യാപിച്ച് സര്‍വെ അതിരടയാള നിയമംം 13-ാം വകുപ്പനുസരിച്ചുള്ള ഫൈനല്‍ നോട്ടിഫിക്കേഷന്‍ പരസ്യപ്പെടുത്തി റിക്കാര്‍ഡുകള്‍ അന്തിമമാക്കും. സര്‍വ്വെ സമയത്ത് തര്‍ക്കമുന്നയിച്ച് സര്‍വ്വെ അതിരടയാള നിയമം 10-ാം വകുപ്പ് 2-ാം ഉപ വകുപ്പ് പ്രകാരം തീരുമാനമറിയിച്ചിട്ടുള്ള ഭൂവുടമസ്ഥര്‍ക്ക് ഈ അറിയിപ്പ് ബാധകമല്ല.  തിരുവാങ്കുളം വില്ലേജില്‍ മുന്‍ സര്‍വെ നമ്പര്‍ 1 മുതല്‍ 583 വരെ(തൃപ്പുണിത്തുറ മുന്‍സിപ്പാലിറ്റി ഡിവിഷന്‍ 4, 5, 6, 11, 12, 13, 14, 15, 16, 22, 23, 24, 25). ഡിജിറ്റല്‍ റീസര്‍വെ ബ്ലോക്ക് നമ്പര്‍ 1 മുതല്‍ 54 വരെ. ഫോണ്‍: 0484 24275034.

date