Post Category
ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് സമുദ്ര മത്സ്യമേഖലയില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. യന്ത്രവത്കൃത മത്സ്യബന്ധനയാനങ്ങളുടെ തടി കൊണ്ടുള്ള ഹള്‍, സ്റ്റീല്‍ ഹള്‍ ആക്കി മാറ്റുന്ന പദ്ധതി, യന്ത്രവല്‍കൃത മത്സ്യബന്ധനയാനങ്ങളില്‍ ശുദ്ധജല ടാങ്ക് സ്ഥാപിക്കുന്ന പദ്ധതി, കാലാവധി കഴിഞ്ഞ വള്ളങ്ങള്‍ക്ക് പകരം പുതിയ ഫൈബര്‍ വള്ളം നല്കുന്ന പദ്ധതി തുടങ്ങിയവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 25. ഫോമുകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഫിഷറീസ് സ്റ്റേഷന്, അഴീക്കല്‍ പി.ഒ., എറണാകുളം - 682 508 06 എന്ന വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍: 0484 2502768
date
- Log in to post comments