Skip to main content

നവകേരള സദസ്: മൂവാറ്റുപുഴ മണ്ഡലതല സംഘാടക രൂപീകരണ യോഗം ബുധനാഴ്ച്ച

നവകേരള നിര്‍മ്മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ മണ്ഡലത്തില്‍ നവകേരള സദസ് നടത്തും. ഈ സദസിന്റെ നടത്തിപ്പിനായി രാഷ്ട്രീയ, സാമൂഹിക, സാംസ്‌ക്കാരിക, സാമൂദായിക, കായിക മേഖലയിലെ പ്രമുഖരും ജനപ്രതിനിധികളും ഉള്‍പ്പെടുന്ന സംഘാടക സമിതി രൂപീകരണ യോഗം ബുധനാഴ്ച്ച(ഒക്‌ടോബര്‍ 18) ഉച്ചകഴിഞ്ഞ് 3.30 ന് മൂവാറ്റുപുഴ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

 

date