Skip to main content

നവകേരള സദസ്സ്; വടക്കാഞ്ചേരി മണ്ഡലത്തില്‍ ഡിസംബര്‍ 4 ന്

മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലകളിലും പര്യടനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന മണ്ഡലംതല നവകേരള സദസ് വടക്കാഞ്ചേരി നിയോജക മണ്ഡലത്തില്‍ ഡിസംബര്‍ നാലിന് നടക്കും. നവകേരള സദസ്സിന്റെ നടത്തിപ്പിനായി 1501 അംഗ സംഘാടക സമിതി രൂപീകരിച്ചു. വടക്കാഞ്ചേരി ഓട്ടുപാറ അനുഗ്രഹ ഓഡിറ്റോറിയം ഹാളില്‍ ചേര്‍ന്ന വിപുലമായ സംഘാടക സമിതി രൂപീകരണ യോഗം സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്തു.

സേവ്യര്‍ ചിറ്റിലപ്പള്ളി എംഎല്‍എ ചെയര്‍മാനും ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി മീര കണ്‍വീനറായും, വടക്കാഞ്ചേരി നഗരസഭ ചെയര്‍മാന്‍ പി എന്‍ സുരേന്ദ്രന്‍, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നഫീസ, പുഴക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി ജോസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ലിനി ടീച്ചര്‍, പി എസ് വിനയന്‍, ജിമ്മി ചൂണ്ടല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി വി സുനില്‍കുമാര്‍, ഉഷ ടീച്ചര്‍, സിമി അജിത്ത്കുമാര്‍, തങ്കമണി ശങ്കുണ്ണി, ലക്ഷ്മി വിശ്വംഭരന്‍, കെ ജെ ദേവസി, വി കെ രഘുനാഥന്‍ തുടങ്ങിയ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള 32 പേരെ വൈസ് ചെയര്‍മാന്‍മാരായും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍, വിവിധ സംഘടന പ്രതിനിധികള്‍, സഹകരണ സംഘം ഭാരവാഹികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ക്ലബ്ബുകള്‍ തുടങ്ങിയ പ്രതിനിധികളെ ഉള്‍പ്പെടുത്തി 144 ജോയിന്റ് കണ്‍വീനര്‍മാരായും തിരഞ്ഞെടുത്തു. 16 സബ് കമ്മിറ്റികളുടെ രൂപീകരിച്ചുകൊണ്ട് ഭാരവാഹികളെ തെരഞ്ഞെടുത്തു.

date