ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്തു
പാറളം ഗ്രാമ പഞ്ചായത്തിലെ രണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ ഉദ്ഘാടനം സി സി മുകുന്ദന് എംഎല്‍എ നിര്‍വഹിച്ചു. കോടന്നൂര്‍ സെന്ററിലും വിളക്കുംകാല്‍ സെന്ററിലുമാണ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും തുക ചെലവഴിച്ചാണ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന്റെ ഭാഗമായി തണലിടങ്ങള് ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനങ്ങള്‍ ആവശ്യപ്പെടുന്ന മണ്ഡലത്തിലെ പ്രധാന സെന്ററുകളിലെല്ലാം ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നത്.
പാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബിത സുഭാഷ് അധ്യക്ഷയായി. ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ രാധാകൃഷ്ണന് മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷീന പറയങ്ങാട്ടില്‍, വി ജി വനജ കുമാരി എന്നിവര്‍ മുഖ്യാതിഥികളായി.
പാറളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ മാത്യൂസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ ജെറി ജോസഫ്, ജെയിംസ് പി പോള്‍, കെ പ്രമോദ്, വിദ്യാ നന്ദനന്‍, ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റോസിലി ജോയ്, അനിത മണി, പിഡബ്ല്യുഡി ചേര്‍പ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ എ ആര് പ്രിയ, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments