Skip to main content
ജില്ലാ ടീമിന് ജേഴ്‌സി നല്‍കി

ജില്ലാ ടീമിന് ജേഴ്‌സി നല്‍കി

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ തൃശ്ശൂര്‍ ജില്ലയ്ക്ക് വേണ്ടി ട്രാക്കിലിറങ്ങുന്ന കായിക താരങ്ങള്‍ക്ക് ജേഴ്‌സി നല്‍കി. ജില്ലാ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലാണ് ജേഴ്‌സി നല്‍കിയത്. 214 അംഗങ്ങളാണ് ട്രാക്കില്‍ മാറ്റുരയ്ക്കുന്നത്. കായിക മേളയില്‍ ഏറ്റവും കൂടുതല്‍ കായിക താരങ്ങള്‍ പങ്കെടുക്കുന്ന രണ്ടാമത്തെ ജില്ല തൃശ്ശൂരാണ്.

ടീം ക്യാപ്റ്റന്‍ അജ്ഞലിയ്ക്ക് ഡി ഡി ഇന്‍ ചാര്‍ജ്ജ് ബാബു എം പ്രസാദ് ജേഴ്‌സി നല്‍കി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.ചാവക്കാട് ഡിഇഒ സോണി എബ്രാഹാം, ജില്ലാ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ എ എസ് മിഥുന്‍, റവന്യൂ സെക്രട്ടറി ഗിറ്റ്‌സണ്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

date