Skip to main content
64 -ാമത് സംസ്ഥാന സ്കൂൾ കായികമേള: മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു

64 -ാമത് സംസ്ഥാന സ്കൂൾ കായികമേള: മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു

64-ാ മത് സംസ്ഥാന സ്കൂൾ കായിക മാധ്യമ അവാർഡുകൾ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി

വി ശിവൻ കുട്ടി പ്രഖ്യാപിച്ചു. കുന്നംകുളത്ത് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം

1. മികച്ച പത്ര റിപ്പോർട്ടർ

അർഹമായ എൻട്രികൾ ഇല്ല.

2. മികച്ച വാർത്താചിത്രം

. പി പി അഫ്താബ് (സുപ്രഭാതം )

3. സമഗ്ര കവറേജ് (അച്ചടി മാധ്യമം)

മാധ്യമം ദിനപത്രം

4. മികച്ച ടിവി റിപ്പോർട്ടർ

ഷിജോ കുര്യൻ (മീഡിയ വൺ)

5. മികച്ച ഛായഗ്രഹണം

പ്രേം ശശി (മാതൃഭൂമി ടി.വി)

6. സമഗ്ര ദൃശ്യ കവറേജ്

ഏഷ്യാനെറ്റ് ന്യൂസ്

മാധ്യമ പ്രവർത്തകരും സ്‌പോർട്‌സ് നിരീക്ഷകരുമായ രവി മേനോൻ,

വിനോദ്, ജോൺ സാമുവൽ എന്നിവർ അടങ്ങുന്ന ജൂറിയാണ് എൻട്രികൾ പരിശോധിച്ച് അവാർഡ് നിർണയിച്ചത്. പുരസ്‌കാരങ്ങൾ ഈ കായികോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ വിതരണം ചെയ്യും.

കുന്നംകുളം നഗരസഭാ കോൺഫ്രൻസ് ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ എ സി മൊയ്തീൻ എം എൽ എ, നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ, പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, സ്പോട്സ് ഓർഗനൈസർ എൽ ഹരീഷ് ശങ്കർ, വിദ്യാഭ്യാസ ഉപ ഡയറക്ടർ ഷൈൻമോൻ തുടങ്ങിയവർ പങ്കെടുത്തു.

date